മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ന​വീ​ക​രി​ച്ച​താ​യി ഇ​റാ​ൻ
മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ന​വീ​ക​രി​ച്ച​താ​യി ഇ​റാ​ൻ
Saturday, August 10, 2019 11:00 PM IST
ടെഹ്റാൻ: ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​റാ​ന്‍ അ​വ​ത​രി​പ്പി​ച്ചു. 450 കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ മി​സൈ​ല്‍ പ്ര​തി​രോ​ധം സം​ജാ​ത​മാ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​റാ​ന്‍റെ പു​തി​യ മി​സൈ​ല്‍ സം​വി​ധാ​നം. ക്രൂ​യി​സ് മി​സൈ​ലു​ക​ളും ബ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും പ്ര​തി​രോ​ധി​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും.

ജൂ​ണി​ല്‍ നി​രീ​ക്ഷ​ണപ​റ​ക്ക​ല്‍ ന​ട​ത്തി​യ യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ണ്‍ മി​സൈ​ലു​പ​യോ​ഗി​ച്ച് ത​ക​ര്‍ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നും യു​എ​സു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍ന്ന അ​വ​സ​ര​ത്തി​ലാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഡ്രോ​ണ്‍ അ​ന്താ​രാ​ഷ്‌ട്ര ​വ്യോ​മ​പാ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് വാ​ദി​ച്ച​പ്പോ​ള്‍ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തു ക​യ​റി​പ്പോ​ഴാ​ണ് മി​സൈ​ല്‍ വ​ച്ച് ത​ക​ര്‍ത്ത​തെ​ന്നാണ് ഇ​റാ​ന്‍ വിശദീകരിച്ച​ത്.


ന​വീ​ക​രി​ച്ച മി​സൈ​ല്‍ സം​വി​ധാ​ന​വു​മാ​യി സൈ​നി​ക​ര്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണം ഇ​റാ​ന്‍റെ സ്വ​ന്തം ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.