ആണവ പരീക്ഷണം പുനരാരംഭിക്കുമെന്ന് പ്യോഗ്യാംഗിന്‍റെ ഭീഷണി
Wednesday, July 17, 2019 12:18 AM IST
പ്യോഗ്യാം​​ഗ്: നി​​ർ​​ദി​​ഷ്ട യു​​എ​​സ്-​​ദ​​ക്ഷി​​ണ​​കൊ​​റി​​യ സൈ​​നി​​കാ​​ഭ്യാ​​സ​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​യാ​​ൽ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണ​​ത്തി​​നും മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ത്തി​​നും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന വി​​ല​​ക്കു പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ ഭീ​​ഷ​​ണി മു​​ഴ​​ക്കി. 20 മാ​​സ​​മാ​​യി ആ​​ണ​​വ, മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ത്ത​​ര​​കൊ​​റി​​യ നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ഈ​​യി​​ടെ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പും ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കി​​മ്മും ഇ​​രു​​കൊ​​റി​​യ​​ക​​ളു​​ടെ​​യും അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള നി​​സൈ​​നീ​​കൃ​​ത മേ​​ഖ​​ല​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. ആ​​ണ​​വ ച​​ർ​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ധാ​​ര​​ണ​​യു​​മു​​ണ്ടാ​​ക്കി.

എ​​ന്നാ​​ൽ നി​​ർ​​ദി​​ഷ്ട സൈ​​നി​​കാ​​ഭ്യാ​​സ പ​​രി​​പാ​​ടി ഉ​​പേ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ യു​​എ​​സ് -പ്യോ​​ഗ്യാം​​ഗ് ച​​ർ​​ച്ച​​ക​​ളെ അ​​തു ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് പ​​റ​​ഞ്ഞു. സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി​​യി​​ലെ ധാ​​ര​​ണ​​യ്ക്കു വി​​രു​​ദ്ധ​​മാ​​ണ് അ​​ടു​​ത്ത​​മാ​​സം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന സൈ​​നി​​കാ​​ഭ്യാ​​സ​​മെ​​ന്നു വ​​ക്താ​​വ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. മി​​സൈ​​ൽ, ആ​​ണ​​വ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മൊ​​റ​​ട്ടോ​​റി​​യം ഉ​​ത്ത​​ര​​കൊ​​റി​​യ പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്നും വ​​ക്താ​​വ് സൂ​​ചി​​പ്പി​​ച്ചു.

ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നാ​​ണ് മോറ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തു നി​​യ​​മ​​പ​​ര​​മാ​​യ ബാ​​ധ്യ​​ത​​യ​​ല്ലെ​​ന്നു വ​​ക്താ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഇ​​രുകൊ​​റി​​യ​​ക​​ളും ത​​മ്മി​​ൽ വെ​​ട​​നി​​ർ​​ത്ത​​ൽ മാ​​ത്ര​​മേ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ളു. യു​​ദ്ധ​​വി​​രാ​​മം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ മു​​പ്പ​​തി​​നാ​​യി​​രം യു​​എ​​സ് സൈ​​നി​​ക​​രെ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.
യു​​എ​​സ് സൈ​​നി​​ക​​രും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ സൈ​​നി​​ക​​രും എ​​ല്ലാ വ​​ർ​​ഷ​​വും ന​​ട​​ത്തു​​ന്ന സം​​യു​​ക്ത സൈ​​നി​​കാ​​ഭ്യാ​​സം ഉ​​ത്ത​​ര​​കൊ​​റി​​യ​​യ്ക്ക് എ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​മാ​​യാ​​ണ് പ്യോ​​ഗ്യാം​​ഗ് കാ​​ണു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.