ഇന്തോനേഷ്യയിൽ വൻ ഭൂചലനം
ഇന്തോനേഷ്യയിൽ വൻ ഭൂചലനം
Monday, July 15, 2019 1:10 AM IST
ജ​​​ക്കാ​​​ർ​​​ത്ത: കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ മ​​​ലൂ​​​കു ദ്വീ​​​പി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ 7.3 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​ള​​​പാ​​​യ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്. സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ല.

വ​​​ട​​​ക്ക​​​ൻ മ​​​ലൂ​​​കു പ്ര​​​വി​​​ശ്യ​​​യി​​​ലെ ടെ​​​ർ​​​നേ​​​റ്റ് പ​​​ട്ട​​​ണ​​​ത്തി​​​ൽ വൈ​​​കു​​ന്നേ​​രം 6.28​​നാ​​​ണ് ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തെ​​​ന്ന് യു​​​എ​​​സ് ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ അ​​​റി​​​യി​​​ച്ചു. ശ​​​ക്ത​​​മാ​​​യ ച​​​ല​​​ന​​​ത്തി​​​ൽ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നും കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഇ​​​റ​​​ങ്ങി​​​യോ​​​ടി.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​വി​​​ശ്യ​​​യി​​​ൽ 6.9 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സു​​​ല​​​വേ​​​സി പ്ര​​​വി​​​ശ്യ​​​യി​​​ലെ പാ​​​ലു​​​വി​​​ൽ ഉ​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ലും സു​​​നാ​​​മി​​​യി​​​ലും 2,200 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.