ഇറാനെതിരേ യുഎസിന്‍റെ സൈബർ ആക്രമണം
ഇറാനെതിരേ യുഎസിന്‍റെ സൈബർ ആക്രമണം
Monday, June 24, 2019 12:12 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ കം​​​പ്യൂ​​​ട്ട​​​ർ ശൃം​​​ഖ​​​ല ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സ് സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​റാ​​​ന്‍റെ റോ​​​ക്ക​​​റ്റു​​​ക​​​ളും മി​​​സൈ​​​ലു​​​ക​​​ളും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കി​​​.

യു​​​എ​​​സ് സേ​​​ന​​​യു​​​ടെ ഡ്രോ​​​ൺ ഇ​​​റാ​​​ൻ വീ​​​ഴ്ത്തി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ക്ക് യു​​​എ​​​സ് ഒ​​​രു​​​ങ്ങി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് യു​​​എ​​​സ് സൈ​​​ബ​​​ർ ഫോ​​​ഴ്സ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ദ്ധ​​​രി​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് പ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ കം​​​പ്യൂ​​​ട്ട​​​ർ ശൃം​​​ഖ​​ല​​​യാ​​​ണ് യു​​​എ​​​സ് സൈ​​​ബ​​​ർ സേ​​​ന ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.