ഇറാന്‍റെ സുഹൃത്താവാം; അണ്വായുധ മോഹം ഉപേക്ഷിക്കണം: ട്രംപ്
ഇറാന്‍റെ സുഹൃത്താവാം; അണ്വായുധ മോഹം ഉപേക്ഷിക്കണം: ട്രംപ്
Sunday, June 23, 2019 12:13 AM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: അ​​ണ്വാ​​യു​​ധ മോ​​ഹം ഇ​​റാ​​ൻ ഉ​​പേ​​ക്ഷി​​ച്ചാ​​ൽ താ​​നാ​​യി​​രി​​ക്കും അ​​വ​​രു​​ടെ ഏ​​റ്റ​​വും വ​​ലി​​യ സു​​ഹൃ​​ത്തെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. ഇ​​റാ​​ൻ വ​​ൻ സാ​​ന്പ​​ത്തി​​ക​​ശേ​​ഷി കൈ​​വ​​രി​​ക്കു​​മെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു.

ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​ണ്വാ​​യു​​ധം സ്വാ​​യ​​ത്ത​​മാ​​ക്കാ​​ൻ ഇ​​റാ​​നെ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​ൻ പ്ര​​തി​​സ​​ന്ധി​​യെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​യ്ക്കാ​​യി ക്യാ​​ന്പ് ഡേ​​വി​​ഡി​​നു തി​​രി​​ക്കും​​മു​​ന്പ് ട്രം​​പ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ഈ ​​നി​​ല​​പാ​​ട് ഇ​​റാ​​ൻ അം​​ഗീ​​ക​​രി​​ച്ചാ​​ൽ അ​​വ​​ർ സ​​ന്പ​​ന്ന രാ​​ജ്യ​​മാ​​വും. ഞാ​​ൻ അ​​വ​​രു​​ടെ സ്നേ​​ഹി​​ത​​നു​​മാ​​വും. അ​​തു സം​​ഭ​​വി​​ക്ക​​ട്ടെ എ​​ന്നാ​​ശി​​ക്കു​​ന്നു. ഇ​​റാ​​നെ ന​​മു​​ക്ക് വീ​​ണ്ടും മ​​ഹ​​ത്താ​​യ രാ​​ജ്യ​​മാ​​ക്കാം-​​ട്രം​​പ് പ​​റ​​ഞ്ഞു.

വ്യാ​​ഴാ​​ഴ്ച യു​​എ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ ഡ്രോ​​ൺ ഹോ​​ർ​​മു​​സി​​നു സ​​മീ​​പം ഇ​​റാ​​ൻ മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു വീ​​ഴ്ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റാ​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ട്രം​​പ് ഉ​​ത്ത​​ര​​വി​​ട്ടെ​​ങ്കി​​ലും അ​​വ​​സാ​​ന നി​​മി​​ഷം ഉ​​ത്ത​​ര​​വു പി​​ൻ​​വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യാ​​ൽ 150 പേ​​ർ മ​​രി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​ണു സൈ​​നി​​ക ന​​ട​​പ​​ടി വേ​​ണ്ടെ​​ന്നു വ​​ച്ച​​തെ​​ന്നു ട്രം​​പ് പി​​ന്നീ​​ടു വി​​ശ​​ദീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി.
എ​​ല്ലാ​​വ​​രും എ​​ന്നെ യു​​ദ്ധ​​പ്രി​​യ​​നെ​​ന്നു വി​​ളി​​ച്ചു.​​ ഇ​​പ്പോ​​ൾ സ​​മാ​​ധാ​​ന​​കാം​​ക്ഷി​​യെ​​ന്നും. സ​​ത്യം പ​​റ​​യ​​ട്ടെ. ഞാ​​ൻ ഇ​​തൊ​​ന്നു​​മ​​ല്ല. സാ​​മാ​​ന്യ​​ബു​​ദ്ധി​​യു​​ള്ള ഒ​​രാ​​ൾ മാ​​ത്രം. സാ​​മാ​​ന്യ​​ബു​​ദ്ധി​​യാ​​ണ് ഇ​​ന്ന് ഈ ​​രാ​​ജ്യ​​ത്തി​​ന് ആ​​വ​​ശ്യം -ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

ഇ​​തേ​​സ​​മ​​യം, ഫോ​​ക്സ് ന്യൂ​​സി​​ലെ ട​​ക്ക​​ർ കാ​​ൾ​​സ​​നാ​​ണ് ട്രം​​പി​​നെ ആ​​ക്ര​​മ​​ണ​​നീ​​ക്ക​​ത്തി​​ൽ​​നി​​ന്നു പി​​ന്തി​​രി​​പ്പി​​ക്കു​​ന്ന​​തി​​ൽ പ്ര​​ധാ​​ന​​പ​​ങ്കു വ​​ഹി​​ച്ച​​തെ​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. യു​​ദ്ധം വേ​​ണ​​മെ​​ന്ന് ഉ​​പ​​ദേ​​ശി​​ക്കു​​ന്ന​​വ​​ർ ട്രം​​പി​​ന്‍റെ ന​​ന്മ​​യ​​ല്ല കാം​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും യു​​ദ്ധ​​മു​​ണ്ടാ​​യാ​​ൽ 2020ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ട്രം​​പി​​ന്‍റെ വി​​ജ​​യ​​സാ​​ധ്യ​​ത കു​​റ​​യു​​മെ​​ന്നും കാ​​ൾ​​സ​​ൺ ട്രം​​പി​​നെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.