ഇറാക്ക് സന്ദർശിക്കാൻ മാർപാപ്പയ്ക്കു ക്ഷണം
ഇറാക്ക് സന്ദർശിക്കാൻ മാർപാപ്പയ്ക്കു ക്ഷണം
Sunday, June 23, 2019 12:13 AM IST
ബാ​​​ഗ്ദാ​​​ദ്: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക്ഷ​​​ണം. ക്ഷ​​​ണ​​ക്ക​​ത്ത് ഇ​​​റാ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ർ​​​ഹാം സാ​​ലി​​ഹ്, ക​​​ൽ​​​ദാ​​​യ സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ലൂ​​​യി​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ​​​യ്ക്കു കൈ​​​മാ​​​റി. ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം മാ​​​ർ​​​പാ​​​പ്പ ജൂ​​​ണി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത വ​​​ർ​​​ഷം സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ന്നേ​​​ക്കും.

ഐ​​എ​​സ് ഭീ​​ക​​ര​​രു​​ടെ അ​​ധി​​നി​​വേ​​ശ​​വും മ​​ത​​പീ​​ഡ​​ന​​വും മൂ​​ലം ഇ​​റാ​​ക്കി ജ​​ന​​ത​​യ്ക്ക് വ​​ള​​രെ ക​​ഷ്ട​​ത നേ​​രി​​ടേ​​ണ്ടി​​വ​​ന്നു. മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം ഇ​​റാ​​ക്കി​​ലെ ജ​​ന​​ത​​യ്ക്ക് ഏ​​റെ സ​​മാ​​ശ്വാ​​സം പ​​ക​​രു​​മെ​​ന്നു ക്ഷ​​ണ​​ക്ക​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ചൂ​​ണ്ടി​​ക്കാ​​ട്ടി. ക്രൈ​​സ്ത​​വ​​ർ മാ​​ത്ര​​മ​​ല്ല, മു​​സ്‌​​ലിം​​ക​​ളും യ​​സീ​​ദി​​ക​​ളും മ​​റ്റു മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളും മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യും. വി​​ശ്വാ​​സി​​ക​​ളു​​ടെ പി​​താ​​വാ​​യ അ​​ബ്രാ​​ഹ​​ത്തി​​ന്‍റെ ജ​​ന്മ​​ദേ​​ശ​​വും സം​​സ്കാ​​ര​​ത്തി​​ന്‍റെ പി​​ള്ള​​ത്തൊ​​ട്ടി​​ലു​​മാ​​യ ഇ​​റാ​​ക്കി​​ലേ​​ക്ക് മാ​​ർ​​പാ​​പ്പ​​യെ ക്ഷ​​ണി​​ക്കു​​ന്ന​​തി​​ൽ ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് സാ​​ലി​​ഹ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.