നോട്ടർഡാമിനു വാഗ്ദാനംചെയ്ത തുക നല്കാതെ കോടീശ്വരന്മാർ
നോട്ടർഡാമിനു വാഗ്ദാനംചെയ്ത  തുക നല്കാതെ കോടീശ്വരന്മാർ
Saturday, June 15, 2019 11:45 PM IST
പാ​​​​രീ​​​​സ്: അ​​​​ഗ്നി​​​​ബാ​​​​ധ നേ​​​​രി​​​​ട്ട നോ​​​​ട്ടർ​​​​ഡാം ക​​​​ത്തീ​​​​ഡ്ര​​​​ൽ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കാ​​​​ൻ കോ​​​​ടി​​​​ക​​​​ൾ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത ഫ്ര​​​​ഞ്ച് സ​​​​ന്പ​​​​ന്ന​​​​ർ ഒ​​​​രു ചി​​​​ല്ലി​​ക്കാ​​ശ് ​​പോ​​​​ലും ന​​​​ല്കി​​​​യി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ഏ​​​​പ്രി​​​​ൽ 15-നു ​​​​തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഫ്രാ​​​​ൻ​​​​സി​​​​ലെ അ​​​​തി​​​​സ​​​​ന്പ​​​​ന്ന​​​​ർ ഏ​​ക​​ദേ​​ശം 100 കോ​​​​ടി​​ ഡോ​​​​ള​​​​റാ​​​​ണു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​ത്. പൊ​​​​ങ്ങ​​​​ച്ചം കാ​​​​ണി​​​​ക്കാ​​​​ൻ​​​​വേ​​​​ണ്ടി​​​​യാ​​ണി​​തെ​​​​ന്ന് അ​​​​ന്നേ ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഗു​​​​ച്ചി, കെ​​​​റിം​​​​ഗ്, സെ​​​​യി​​​​ന്‍റ് ലോ​​​​റ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ മേ​​​​ധാ​​​​വി ഫ്രാ​​​​ൻ​​​​സ്വാ പി​​​​നോ 16 കോ​​ടി ഡോ​​​​ള​​​​റാ​​​​ണു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​ത്. ലൂ​​​​യി വി​​​​റ്റോ​​​​ൺ, ഡ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ മേ​​​​ധാ​​​​വി ബെ​​​​ർ​​​​ണാ​​​​ഡ് ആ​​​​ർ​​​​നോ 32.7 കോ​​​​ടി​​​​യും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു.

എ​​ന്നാ​​ൽ, സ​​​ന്പ​​​ന്ന​​​രി​​​ൽനി​​ന്ന് ഇ​​​​തു​​​​വ​​​​രെ ഒ​​​​രു ചി​​​​ല്ലി​​ക്കാ​​ശ് പോ​​​​ലും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് നോ​​​​ട്ടർ​​​​ഡാ​​​​മി​​​​ലെ സീ​​​​നി​​​​യ​​​​ർ പ്ര​​​​സ് ഒ​​​​ഫീ​​​​ഷ്യ​​​​ൽ ആ​​​​ന്ദ്രെ ഫി​​​​നോ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ട തു​​​​ക​​​​യൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഫ്ര​​​​ഞ്ച് സ​​​​ർ​​​​ക്കാ​​​​രും അ​​​​റി​​​​യി​​​​ച്ചു.


അ​​​​തേ​​​​സ​​​​മ​​​​യം, ഫ്രാ​​​​ൻ​​​​സി​​​​ലെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ ത​​​​ങ്ങ​​​​ളാ​​​​ലാ​​​​വു​​​​ന്ന​​​​തു ന​​​​ല്കി. നോ​​​​ട്ട​​​​ർ​​​​ഡാം ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ മു​​​​ഖേ​​​​ന 58 ല​​​​ക്ഷം ഡോ​​​​ള​​​​റാ​​​​ണ് ഇ​​​​തു​​​​വ​​​​രെ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യ​​​​ത്. പു​​​​ന​​​​രു​​​​ദ്ധാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന 150 -ഓ​​​​ളം തൊഴിലാളികൾ ക്കു ശ​​​​ന്പ​​​​ളം ന​​​​ല്കു​​​​ന്ന​​​​ത് ഈ ​​​​തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ്.

തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി ര​​​​ണ്ടു മാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഇ​​​​ന്ന​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലെ ചെ​​​​റി​​​​യ ചാ​​​​പ്പ​​​​ലി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ർ​​​​പ്പ​​​​ണം ന​​​​ട​​​​ന്നു. 30 പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.
സു​​​​ര​​​​ക്ഷ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി, കെ​​​​ട്ടി​​​​ട​​​​നി​​​​ർ​​​​മാ​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​ തൊ​​​​പ്പി​​​​ക​​​​ൾ ധ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. പാ​​​​രീ​​​​സ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മൈ​​​​ക്കൽ ഓ​​​​പി​റ്റ് ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി. ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ക​​ത്തോ​​ലി​​​​ക്കാ ടി​​​​വി ചാ​​​​ന​​​​ലാ​​​​യ കെ​​​​ടി​​​​ഒ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.