500 കുട്ടികൾക്ക് എച്ച്ഐവി: പാക് ഡോക്ടർ അറസ്റ്റിൽ
Thursday, May 23, 2019 12:10 AM IST
ലാഹോർ: സിന്ധ് പ്രവിശ്യയിൽ ലാർക്കാനാ പ്രാന്തത്തിലെ റാറ്റോഡെരോ ടൗണിലെ 500ൽ അധികം കുട്ടികൾക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ശുചിയാക്കാത്ത സിറിഞ്ച് ഉപയോഗിച്ചു കുത്തിവച്ചതിലൂടെയാണു രോഗബാധയുണ്ടായത്. ടൗണിലെ ശിശുരോഗവിദഗ്ധൻ മുസാഫർ ഗംഗരോയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർ തങ്ങളുടെ കുട്ടികൾക്ക് മനപ്പൂർവം രോഗം പകർത്തുകയായിരുന്നുവെന്നു പല രക്ഷിതാക്കളും ആരോപിച്ചു.