യുക്രെയ്ൻ പാർലമെന്‍റ് പുതിയ പ്രസിഡന്‍റ് പിരിച്ചുവിട്ടു
യുക്രെയ്ൻ പാർലമെന്‍റ് പുതിയ പ്രസിഡന്‍റ് പിരിച്ചുവിട്ടു
Tuesday, May 21, 2019 12:13 AM IST
കീ​​​വ്: യു​​​ക്രെ​​​യ്നി​​​ന്‍റെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​യു​​​ട​​​ൻ വൊ​​​ളോ​​​ദ്മി​​​ർ സെ​​​ല​​​ൻ​​​സ്കി പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ടു. രാ​​​ഷ്‌ട്രീയ​​​രം​​​ഗ​​​ത്ത് പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ടി​​​വി ഹാ​​​സ്യ​​​താ​​​ര​​​മാ​​​ണ് 41കാ​​​ര​​​നാ​​​യ സെ​​​ല​​​ൻ​​​സ്കി. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ക്ട​​​ർ പൊ​​​റോ​​​ഷെ​​​ങ്കോ​​​യ്ക്ക് എ​​​തി​​​രേ മ​​​ത്സ​​​രി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 73ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​കി​​​ട്ടി.

സു​​​പ്രീം റാ​​​ദാ(​​​പാ​​​ർ​​​ല​​​മെ​​​ന്‍റ്) പി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്നു പ്ര​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ത​​​ന്നെ സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. റ​​​ഷ്യ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യി​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന പോ​​​രാ​​​ട്ടം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ യു​​​ക്രെ​​​യ്ൻ​​​കാ​​​രെ ചി​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു ഞാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. അ​​​വ​​​ർ ക​​​ര​​​യി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി​​​രി​​​ക്കും അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക - സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു​​​ശേ​​​ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ട്ടാം സു​​​പ്രീം റാ​​​ദാ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്നും തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.