ഷ്വാർസ്നെഗറെ തൊഴിച്ച ആരാധകൻ അറസ്റ്റിൽ
ഷ്വാർസ്നെഗറെ തൊഴിച്ച ആരാധകൻ അറസ്റ്റിൽ
Monday, May 20, 2019 1:13 AM IST
ജോ​​​ഹാ​​​ന്ന​​​സ്ബെ​​​ർ​​​ഗ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നും മു​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ അ​​​ർ​​​ണോ​​​ൾ​​​ഡ് ഷ്വാ​​​ർ​​​സ്നെ​​​ഗ​​​റി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം. ‘അ​​​ർ​​​ണോ​​​ൾ​​​ഡ് ക്ലാ​​​സി​​​ക് ആ​​​ഫ്രി​​​ക്ക’ എ​​​ന്ന പേ​​​രി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജോ​​​ഹാ​​​ന്ന​​​സ്ബെ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക​​​മേ​​​ള​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പി​​രി​​യി​​ള​​കി​​യ ആ​​രാ​​ധ​​ക​​നാ​​ണ് പ്ര​​ശ​​സ്തി​​ക്കു​​വേ​​ണ്ടി അ​​ർ​​ണോ​​ൾ​​ഡി​​നെ പി​​ന്നി​​ൽ​​നി​​ന്നു തൊ​​ഴി​​ച്ച​​തെ​​ന്നു മേ​​ള​​യു​​ടെ സം​​ഘാ​​ട​​ക​​ർ പ​​റ​​ഞ്ഞു.

അ​​​ർ​​​ണോ​​​ൾ​​​ഡ് കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ആ​​രാ​​ധ​​ക​​ൻ പി​​​ന്നി​​​ൽ​​​നി​​​ന്ന് ഒാ​​​ടിവന്ന് ചാടി തൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​ക്ര​​​മി​​​യെ പി​​​ടി​​​ച്ചു​​​മാ​​​റ്റി. മു​​​ൻ ബോ​​​ഡി ബി​​​ൽ​​​ഡ​​​ർ കൂ​​​ടി​​​യാ​​​യ അ​​​ർ​​​ണോ​​​ൾ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഉ​​​ല​​​ഞ്ഞി​​​ല്ല. ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ൽ ത​​​ള്ളു​​​കി​​​ട്ടി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​ദ്യം ക​​​രു​​​തി​​​യ​​​തെ​​​ന്നും വീ​​​ഡി​​​യോ ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് തൊ​​​ഴി കി​​​ട്ടി​​​യ​​​കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു.


സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ അ​​​ർ​​​ണോ​​​​​​ൾ​​​ഡ് ത​​​ന്നെ​​​യാ​​​ണ് പി​​​ന്നീ​​​ട് സ്നാ​​​പ്ചാ​​​റ്റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. ആ ​​​മ​​​ണ്ട​​​ൻ ത​​​ന്‍റെ സ്നാ​​​പ്ചാ​​​റ്റ് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.