ഭക്ഷണം വാങ്ങാൻ ക്യൂവിൽ നിന്ന ചാവേർ പൊട്ടിത്തെറിച്ചു
Monday, April 22, 2019 12:42 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ സി​​​ന​​​മ​​​ൺ ഗ്രാ​​​ൻ​​​ഡ് ഹോ​​​ട്ട​​​ലി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഭീ​​​ക​​​ര​​​ൻ സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത് പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു ക്യൂ ​​​നി​​​ൽ​​​ക്കു​​​ന്പോ​​​ഴെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പ്ലേറ്റു​​​മാ​​​യി മ​​​റ്റ് അ​​​തി​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​പ്പം ക്യൂ​​​വി​​​ൽ നി​​​ന്ന മു​​​ഹ​​​മ്മ​​​ദ് അ​​​സം മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നാ​​​ണെ​​​ന്ന് ആ​​​രും സം​​​ശ​​​യി​​​ച്ച​​​തേ​​​യി​​​ല്ല.

പ​​​രി​​​ചാ​​​ര​​​ക​​​ൻ പ്ലേറ്റി​​​ൽ ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് ഇ​​​യാ​​​ൾ മ​​​നു​​​ഷ്യ​​​ബോം​​​ബാ​​​യി പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ​​​ർ പ​​​റ​​​ഞ്ഞു. ത​​​ലേ​​​ദി​​​വ​​​സ​​​മാ​​​ണ് ശ്രീ​​​ല​​​ങ്ക​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​യാ​​​ൾ ഹോ​​​ട്ട​​​ലി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത​​​ത്.​​​ഹോ​​​ട്ട​​​ലി​​​ൽ ന​​​ൽ​​​കി​​​യ വി​​​ലാ​​​സം തെ​​​റ്റാ​​​ണെ​​​ന്നു അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു.

ഈ​​​സ്റ്റ​​​റാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ ന​​​ല്ല തി​​​ര​​​ക്കാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കു​​​ടും​​​ബ​​​സ​​​മേ​​​തം ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ എ​​​ത്തി. രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യാ​​​യി​​​ക്കാ​​​ണും. ക്യൂ​​​വി​​​ന്‍റെ ആ​​​ദ്യ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്ന ചാ​​​വേ​​​ർ പൊ​​​ടു​​​ന്ന​​​നെ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മാ​​​നേ​​​ജ​​​ർ പ​​​റ​​​ഞ്ഞു. അ​​​തി​​​ഥി​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​ൻ​​​നി​​​ന്ന ഹോ​​​ട്ട​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഹോ​​​ട്ട​​​ലി​​​ൽ പ​​​രി​​​ഭ്രാ​​​ന്തി പ​​​ട​​​ർ​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു സ​​​മീ​​​പം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സി​​​ന​​​മ​​​ൺ​​​ഗ്രാ​​​ൻ​​​ഡി​​​ലേ​​​ക്ക് ഉ​​​ട​​​ൻ ത​​​ന്നെ സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സ് എ​​​ത്തി. മ​​​റ്റൊ​​​രു ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലാ​​​യ ഷാം​​​ഗ്രി​​​ല​​​യി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണു സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​ത്. കിം​​​ഗ്സ്ബ​​​റി ഹോ​​​ട്ട​​​ലി​​​ലും ഇ​​​തേ​​​സ​​​മ​​​യം ത​​​ന്നെ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യി. മൂ​​​ന്നു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും നേ​​​ര​​​ത്തെ സ് ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.