മാലിയിൽ 130 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
മാലിയിൽ 130 ഗ്രാമീണരെ  കൂട്ടക്കൊല ചെയ്തു
Monday, March 25, 2019 12:42 AM IST
ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ 130-നു ​​​മു​​​ക​​​ളി​​​ൽ ഗ്രാ​​​മീ​​​ണ​​​രെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്തു. മോ​​​പ്തി മേ​​​ഖ​​​ല​​​യി​​​ലെ ഫു​​​ലാ​​​നി വം​​​ശ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ഡോ​​​ഗോ​​​ൺ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

ഡോ​​​ഗോ​​​ണ്‌ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ വേ​​​ഷം ധ​​​രി​​​ച്ച​​​വ​​​ർ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഫു​​​ലാ​​​നി​​​ക​​​ളു​​​ടെ ഗ്രാ​​​മം വ​​​ള​​​ഞ്ഞ് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തോ​​​ക്കും ക​​​ത്തി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഫു​​​ലാ​​​നി​​​ക​​​ളു​​​ടെ കു​​​ടി​​​ലു​​​ക​​​ൾ മു​​​ഴു​​​വ​​​നും അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി.


നാ​​​യാ​​​ടി ജീ​​​വി​​​ക്കു​​​ന്ന ഡോ ഗോ​​​ണു​​​ക​​​ളും കാലികളെ മേ​​​യ്ച്ചു ജീ​​​വി​​​ക്കു​​​ന്ന ഫു​​​ലാ​​​നി​​​ക​​​ളും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം പ​​​തി​​​വാ​​​ണ്. ഫു​​​ലാ​​​നി​​​ക​​​ൾ​​​ക്ക് ജി​​​ഹാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​ന്നു ഡോ​​​ഗോ​​​ണു​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. ത​​​ങ്ങ​​​ളെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ഡോ​​​ഗോ​​​ണു​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​ത് പ​​​ട്ടാ​​​ള​​​മാ​​​ണെ​​​ന്നു ഫു​​​ലാ​​​നി​​​ക​​​ളും പ​​​റ​​​യു​​​ന്നു.

മാ​​​ലി​​​യി​​​ലെ അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള തീ​​​വ്ര​​​വാ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഒ​​​രു പ​​​ട്ടാ​​​ള ക്യാ​​​ന്പ് ആ​​​ക്ര​​​മി​​​ച്ച് 20 പേ​​​രെ വ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​മെ​​​ന്നു ചി​​​ല​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.