ഫിലിപ്പ് രാജകുമാരൻ ഓടിച്ച കാറിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്ക്
ഫിലിപ്പ് രാജകുമാരൻ  ഓടിച്ച കാറിടിച്ച്  രണ്ടു സ്ത്രീകൾക്കു പരിക്ക്
Friday, January 18, 2019 11:34 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​രൻ ഓ​​​ടി​​​ച്ച കാ​​​ർ മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്. തൊ​​​ണ്ണൂ​​​റ്റേ​​​ഴു​​​കാ​​​ര​​​നാ​​​യ ഫി​​​ലി​​​പ്പ് ലാ​​​ൻ​​​ഡ് റോ​​​വ​​​ർ ഓ​​​ടി​​​ച്ചു​​​പോ​​​ക​​​വേ നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റി സ്ത്രീ​​​ക​​​ളു​​​ടെ കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്ത്രീ​​​ക​​​ളു​​​ടെ കാ​​​റി​​​ന്‍റെ പി​​​ൻ​​​സീ​​​റ്റി​​​ൽ ഒ​​​ന്പ​​​തു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​രി​​​ക്കൊ​​​ന്നും പ​​​റ്റി​​​യി​​​ല്ല. ഫി​​​ലി​​​പ്പി​​​നു പ​​​രി​​​ക്കി​​​ല്ലെ​​​ന്ന് കൊ​​​ട്ടാ​​​രം വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.


രാ​​​ജ്ഞി​​​യു​​​ടെ സാ​​​ന്ദ്രി​​​ങാം എ​​​സ്റ്റേ​​​റ്റി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഫി​​​ലി​​​പ്പി​​​ന്‍റെ ക​​​ണ്ണിലേക്ക് അടി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. ഫി​​​ലി​​​പ്പി​​​ന്‍റെ കാ​​​ർ മ​​​റി​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം അ​​​ദ്ഭു​​​ദ​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫി​​​ലി​​​പ്പ് ഡോ​​​ക്ട​​​റെ ക​​​ണ്ടു. ഒ​​​രു കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.