വെനസ്വേലയിലെ മുൻ സുപ്രീംകോടതി ജഡ്ജി യുഎസിലേക്കു പലായനം ചെയ്തു
Monday, January 7, 2019 11:52 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: വെ​​ന​​സ്വേ​​ല​​യി​​ലെ മു​​ൻ സു​​പ്രീം​​കോ​​ട​​തി ജ​​ഡ്‌​​ജി ക്രി​​സ്റ്റ്യ​​ൻ സെ​​ർ​​പ്പാ യു​​എ​​സി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്തു. നി​​ക്കോ​​ളാ​​സ് മ​​ഡു​​റോ സ​​ർ​​ക്കാ​​രി​​നെ താ​​ൻ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മ​​ഡു​​റോ പ​​ത്തി​​ന് ര​​ണ്ടാം​​വ​​ട്ട​​വും അ​​ധി​​കാ​​ര​​മേ​​ൽ​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് ഈ ​​സം​​ഭ​​വ​​വി​​കാ​​സം.

ഇ​​ല​​ക്‌​​ഷ​​നി​​ൽ ക്ര​​മ​​ക്കേ​​ടു ന​​ട​​ന്നെ​​ന്നും സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മ​​ഡു​​റോ കൈ​​ക​​ട​​ത്തി​​യെ​​ന്നും സെ​​ർ​​പ്പാ ആ​​രോ​​പി​​ച്ചു. ഇ​​പ്പോ​​ഴ​​ത്തെ കോ​​ൺ​​ഗ്ര​​സി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​നാ​​ണു ഭൂ​​രി​​പ​​ക്ഷം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ത്യ​​പ്ര​​തി​​ജ്ഞ സു​​പ്രീം​​കോ​​ട​​തി മു​​ന്പാ​​കെ ന​​ട​​ത്താ​​നാ​​ണു മ​​ഡു​​റോ​​യു​​ടെ പ​​ദ്ധ​​തി. ഭ​​ര​​ണ​​ഘ​​ട​​നാ അ​​സം​​ബ്ളി നി​​ല​​വി​​ലു​​ള്ള​​തി​​നാ​​ൽ കോ​​ൺ​​ഗ്ര​​സി​​നു നി​​യ​​മ​​സാ​​ധു​​ത ന​​ഷ്ട​​മാ​​യെ​​ന്നും മ​​ഡു​​റോ​​യു​​ടെ അ​​നു​​യാ​​യി​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി.


2018ൽ ​​മ​​ഡു​​റോ വി​​ജ​​യി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ക്ര​​മ​​ക്കേ​​ടി​​നെ​​ക്കു​​റി​​ച്ച് അ​​ന്നു പ​​റ​​യാ​​തി​​രു​​ന്ന​​ത് ത​​നി​​ക്കും കു​​ടും​​ബ​​ത്തി​​നും യു​​എ​​സി​​ലേ​​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി പോ​​കാ​​ൻ അ​​വ​​സ​​രം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി​​രു​​ന്നു​​വെ​​ന്നു ജ​​സ്റ്റീ​​സ് സെ​​ർ​​പ്പാ പ​​റ​​ഞ്ഞു.

സു​​പ്രീം​​കോ​​ട​​തി മ​​ഡു​​റോ​​യു​​ടെ കൈ​​യി​​ൽ പാ​​വ​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. ചി​​ല കേ​​സു​​ക​​ളി​​ൽ എ​​ന്തു​​ത​​ര​​ത്തി​​ലു​​ള്ള വി​​ധി​​യാ​​ണു പു​​റ​​പ്പെ​​ടു​​വി​​ക്കേ​​ണ്ട​​തെ​​ന്നു മ​​ഡു​​റോ നേ​​രി​​ട്ട് ജ​​ഡ്ജി​​മാ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കാ​​റു​​ണ്ടെ​​ന്നും ജ​​സ്റ്റീ​​സ് സെ​​ർ​​പ്പാ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.