മലേഷ്യൻ സുൽത്താൻ സ്ഥാനത്യാഗം ചെയ്തു
മലേഷ്യൻ സുൽത്താൻ സ്ഥാനത്യാഗം ചെയ്തു
Sunday, January 6, 2019 11:23 PM IST
ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​ൻ രാ​​​ജാ​​​വ് സു​​​ൽ​​​ത്താ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ഞ്ചാ​​​മ​​​ൻ സ്ഥാ​​​ന​​​ത്യാ​​​ഗം ചെ​​​യ്തു. നാ​​​ല്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ സു​​​ൽ​​​ത്താ​​​ൻ പ​​​ദ​​​വി ഒ​​​ഴി​​​യാ​​​നു​​​ള്ള കാ​​​ര​​​ണം കൊ​​​ട്ടാ​​​ര​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. 2016 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​ത്.

ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മ​​​ലേ​​​ഷ്യ​​​ൻ സു​​​ൽ​​​ത്താ​​​ൻ പ​​​ദ​​​വി ഒ​​​ഴി​​​യു​​​ന്ന​​​ത്. ര​​​ണ്ടു മാ​​​സം മു​​​ന്പ് അ​​​ദ്ദേ​​​ഹം മെ​​​ഡി​​​ക്ക​​​ൽ ലീ​​​വി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​രു​​​ന്നു. ഒ​​​രു റ​​​ഷ്യ​​​ൻ സു​​​ന്ദ​​​രി​​​യെ വി​​​വാ​​​ഹം ചെ​​​യ്തു​​​വെ​​​ന്ന കിം​​​വ​​​ദ​​​ന്തി​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് ലീ​​​വെ​​​ടു​​​ത്ത​​​ത്. സു​​​ൽ​​​ത്താ​​​ന്‍റെ വി​​​വാ​​​ഹം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നോ, ആ​​​രോ​​​ഗ്യം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​നോ കൊ​​​ട്ടാ​​​രവൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല.


രാ​​​ജ​​​ഭ​​​ര​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ​രാ​​​ജ്യ​​​മാ​​​ണ് മ​​​ലേ​​​ഷ്യ. അ​​​ഞ്ചു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ൾ പു​​​തി​​​യ രാ​​​ജാ​​​വ് അ​​​ധി​​​കാ​​​രമേറ്റെ​​​ടു​​​ക്കും. ഒ​​​ന്പ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ രാ​​​ജകു​​​ടും​​​ബ​​​ങ്ങ​​​ൾ ഊ​​​ഴ​​​മി​​​ട്ട് ഭ​​​ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. 1957ൽ ​​​ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഈ ​​​സ​​​ന്പ്ര​​​ദാ​​​യം നി​​​ല​​​വി​​​ൽ​​​ വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.