ജനറൽ മാർക് മില്ലി യുഎസ് സേനാ മേധാവിയാകും
Monday, December 10, 2018 12:54 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് സേനയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായി ജനറൽ മാർക് മില്ലിയെ ശിപാർശ ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ജനറൽ ജോ ഡൺഫോർഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഫോർ സ്റ്റാർ ജനറലായ മാർക്ക് മില്ലി നിലവിൽ യുഎസ് കരസേനയുടെ ചീഫ് ഓഫ് സ്റ്റാഫാണ്.