ഷിക്കാഗോ ആശുപത്രിയിൽ വെടിവയ്പ്; നാലു മരണം
ഷിക്കാഗോ ആശുപത്രിയിൽ വെടിവയ്പ്; നാലു മരണം
Wednesday, November 21, 2018 12:33 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഷി​​​ക്കാ​​​ഗോ​​​യി​​​ലെ മേ​​​ഴ്സി ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ന്ന വെ​​​ടി​​​വ​​യ്പി​​ൽ​​ ഡോ​​​ക്ട​​​റും പോ​​​ലീ​​​സു​​​കാ​​​ര​​​നും അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി​​​യെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

എ​​​മ​​​ർ​​​ജ​​​ൻ​​​സി റൂം ​​​ഫി​​​സി​​​ഷ്യ​​​ൻ ട​​മാ​​ര ഒ’​​​നീ​​​ൽ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഡ​​യാ​​ന ലെ​​​സ്, പോ​​​ലീ​​​സു​​​കാ​​​ര​​​ൻ സാ​​​മു​​​വ​​​ൽ ജി​​മെ​​ന​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​ക്ര​​മി വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന​​​ത്. ട​​മാ​​ര​​യു​​ടെ മു​​ൻ പ​​ങ്കാ​​ളി 32കാ​​ര​​നാ​​യ ഹു​​വാ​​ൻ ലോ​​പ്പ​​സാ​​ണ് അ​​ക്ര​​മി​​യെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ആ​​​ശു​​​പ​​​ത്രി​​​വ​​​ള​​​പ്പി​​​ലാ​​ണ് ഡോ​​ക്ട​​ർ ട​​മാ​​രെ​​യെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന​​ത്. മോ​​തി​​രം തി​​രി​​ച്ചു​​ ചോ​​ദി​​ക്കാ​​നെ​​ത്തി​​യ അ​​ക്ര​​മി വാ​​ക്കേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ ട​​മാ​​ര​​യെ വ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ടി​​യൊ​​ച്ച കേ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ​​രി​​ഭ്രാ​​ന്തി പ​​ര​​ന്നു. രോ​​ഗി​​ക​​ളും സ്റ്റാ​​ഫും അ​​ങ്ങു​​മി​​ങ്ങും ഓ​​ടി. പോ​​ലീ​​സ് ഉ​​ട​​ൻ ആ​​ശു​​പ​​ത്രി വ​​ള​​ഞ്ഞു. ഇ​​തി​​നി​​ടെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യ അ​​ക്ര​​മി ലി​​ഫ്റ്റി​​ൽ​​നി​​ന്നു പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി​​യ ഡ​​യാ​​ന​​യെ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി.


തു​​ട​​ർ​​ന്നു പോ​​ലീ​​സും അ​​ക്ര​​മി​​യും ത​​മ്മി​​ൽ വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. കൊ​​ല്ല​​പ്പെ​​ട്ട പോ​​ലീ​​സു​​കാ​​ര​​ൻ ജി​​മെ​​ന​​സ്(28) ഒ​​രു വ​​ർ​​ഷം മു​​ന്പാ​​ണു ഷി​​ക്കാ​​ഗോ പോ​​ലീ​​സി​​ൽ ചേ​​ർ​​ന്ന​​തെ​​ന്നു പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് എ​​ഡ്ഡി ജോ​​ൺ​​സ​​ൻ പ​​റ​​ഞ്ഞ.​​ പോ​​ലീ​​സി​​ന്‍റെ വെ​​ടി​​യേ​​റ്റാ​​ണോ അ​​തോ സ്വ​​യം​​ വെ​​ടി​​വ​​ച്ചാ​​ണോ അ​​ക്ര​​മി കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നു വ്യ​​ക്ത​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.