യുഎസ് പാസ്റ്ററെ തുർക്കി വിട്ടയച്ചു
യുഎസ് പാസ്റ്ററെ തുർക്കി വിട്ടയച്ചു
Saturday, October 13, 2018 12:41 AM IST
അ​​​ങ്കാ​​​റ: കു​​​ർ​​​ദി​​​ഷ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തി, ഭീ​​​ക​​​രപ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യി​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പാ​​​സ്റ്റ​​​ർ ആൻ‌ഡ്രൂ ബ്ര​​​ൻ​​​സ​​​നെ തു​​​ർ​​​ക്കി ഇ​​​ന്ന​​​ലെ വി​​​ട്ട​​​യ​​​ച്ചു. ഇ​​​സി​​​മി​​​റി​​​ലെ കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മൂ​​​ന്നു​​​ വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചിരുന്നു. വി​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


“പാ​​​സ്റ്റ​​​ർ ബ്ര​​​ൻ​​​സ​​​ൺ മോ​​​ചി​​​ത​​​നാ​​​യി. ഉ​​​ട​​​ൻ നാ​​​ട്ടി​​​ലെ​​​ത്തും”- ട്രം​​​പ് ട്വീ​​​റ്റു ചെ​​​യ്തു. ര​​​ണ്ടു ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി തു​​​ർ​​​ക്കി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ബ്ര​​​ൻ​​​സ​​​ൺ ത​​​നി​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചു. ബ്ര​​​ൻ​​​സ​​​നെ ത​​​ട​​​വി​​​ലാ​​​ക്കി​​​യ സം​​​ഭ​​​വം തു​​​ർ​​​ക്കി-​​​യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര പ്ര​​​ശ്ന​​​മാ​​​യി വ​​​ള​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.