മരീ ലെപെൻ മനോരോഗവിദഗ്ധരെ കാണണം: ഫ്രഞ്ച് കോടതി
മരീ ലെപെൻ  മനോരോഗവിദഗ്ധരെ  കാണണം: ഫ്രഞ്ച് കോടതി
Thursday, September 20, 2018 11:51 PM IST
പാ​​രീ​​സ്: തീ​​വ്ര​​ വ​​ല​​തു​​പ​​ക്ഷ നാ​​ഷ​​ണ​​ൽ റാ​​ലി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ മ​​രീ ലെ ​​പെ​​ന്നി​​നോ​​ടു മ​​നോ​​രോ​​ഗ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​യാ​​വാ​​ൻ ഫ്ര​​ഞ്ച് കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. യു​​എ​​സ് റി​​പ്പോ​​ർ​​ട്ട​​ർ ജെ​​യിം​​സ് ഫോ​​ളി​​യെ ജി​​ഹാ​​ദി​​ക​​ൾ ശി​​ര​​ച്ഛേ​​ദം ചെ​​യ്ത​​തു​​ൾ​​പ്പെ​​ടെ ഐ​​എ​​സു​​മാ​​യി ബ​​ന്ധ​​മു​​ള്ള ചി​​ത്ര​​ങ്ങ​​ൾ 2015ൽ ​​ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്ത​​തി​​ന് ലെ​​പെ​​ന്നി​​ന്‍റെ പേ​​രി​​ൽ കേ​​സു​​ണ്ട്.


കോ​​ട​​തി നി​​ർ​​ദേ​​ശം ത​​ള്ളി​​യ ലെ​​പെ​​ൻ ജ​​ഡ്ജി​​ക്ക് എ​​ന്തു ചെ​​യ്യാ​​നാ​​വു​​മെ​​ന്നു കാ​​ണ​​ട്ടേയെ​​ന്നു പ്ര​​തി​​ക​​രി​​ച്ചു.

കോ​​ട​​തി ഉ​​ത്ത​​ര​​വി​​നേക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​ൻ ത​​നി​​ക്കു വാ​​ക്കു​​ക​​ൾ കി​​ട്ടു​​ന്നി​​ല്ലെ​​ന്നു ലെ​​പെ​​ന്നി​​നോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് ഇ​​റ്റ​​ലി​​യി​​ലെ വ​​ല​​തു​​പ​​ക്ഷ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി മ​​റ്റി​​യോ സ​​ൽ​​വീ​​നി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.