ക്രൂഡ് വില കുറയ്ക്കണമെന്ന് ഒപ്പെക്കിനോടു ട്രംപ്
ക്രൂഡ് വില  കുറയ്ക്കണമെന്ന്  ഒപ്പെക്കിനോടു ട്രംപ്
Thursday, September 20, 2018 11:51 PM IST
വാ​​ഷിം​​ഗ്ട​​ൺ: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​യ്ക്കാ​​ൻ എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ഒ​​പ്പെ​​ക് ത​​യാ​​റാ​​വ​​ണ​​മെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് സൈ​​നി​​ക സു​​ര​​ക്ഷ ന​​ൽ​​കു​​ന്ന​​ത് അ​​മേ​​രി​​ക്ക​​യാ​​ണ്. ഞ​​ങ്ങ​​ളെ​​ക്കൂ​​ടാ​​തെ അ​​വ​​ർ​​ക്ക് ഏ​​റെ​​ക്കാ​​ലം പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​വി​​ല്ല. എ​​ന്നി​​ട്ടും അ​​വ​​ർ എ​​ണ്ണ​​വി​​ല കൂ​​ട്ടു​​ക​​യാ​​ണ്- ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.

ഞാ​​യ​​റാ​​ഴ്ച അ​​ൾ​​ജീ​​രി​​യ​​യി​​ൽ ഒ​​പ്പെ​​ക്കി​​ന്‍റെ​​യും ഇ​​ത​​ര എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും സ​​മ്മേ​​ള​​നം ചേ​​രാ​​നി​​രി​​ക്കേ​​യാ​​ണ് ട്രം​​പി​​ന്‍റെ ട്വീ​​റ്റ്. എ​​ണ്ണ ഉ​​ത്പാ​​ദ​​നം കൂ​​ട്ടാ​​ൻ സ​​മ്മേ​​ള​​ന​​ത്തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​വു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​ർ​​ച്ച​​യി​​ല്ല.


ഒ​​പ്പെ​​ക്കി​​ലെ സ്ഥാ​​പ​​ക അം​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ടു​​ന്ന വെ​​നി​​സ്വേ​​ല​​യ്ക്കും ഇ​​റാ​​നും എ​​തി​​രേ യു​​എ​​സ് ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ന​​വം​​ബ​​ർ നാ​​ലി​​നു​​ശേ​​ഷം ഇ​​റാ​​നി​​ൽ നി​​ന്ന് എ​​ണ്ണ വാ​​ങ്ങ​​രു​​തെ​​ന്ന് എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ൾ​​ക്കും യു​​എ​​സ് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​ട്ടു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.