ബ്രെക്സിറ്റ്: പുതിയ ഹിതപരിശോധന വേണമെന്നു ലണ്ടൻ മേയർ
ബ്രെക്സിറ്റ്: പുതിയ  ഹിതപരിശോധന  വേണമെന്നു ലണ്ടൻ മേയർ
Monday, September 17, 2018 12:24 AM IST
ല​​ണ്ട​​ൻ: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു ബ്രി​​ട്ട​​ൻ വി​​ട്ടു​​പോ​​രു​​ന്ന​​തു(​​ബ്രെ​​ക്സി​​റ്റ്) സം​​ബ​​ന്ധി​​ച്ച് ര​​ണ്ടാ​​മ​​തും ഹി​​ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നു ല​​ണ്ട​​ൻ മേ​​യ​​ർ സാ​​ദി​​ക് ഖാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​ദ്യ ഹി​​ത​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഭൂ​​രി​​പ​​ക്ഷം പേ​​രും ബ്രെ​​ക്സി​​റ്റി​​ന് അ​​നു​​കൂ​​ല​​മാ​​യി വി​​ധി​​യെ​​ഴു​​തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ​​രു​​ന്ന മാ​​ർ​​ച്ച് 29നു ​​ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി തെ​​രേ​​സാ മേ ​​സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​പോ​​കു​​ക​​യാ​​ണ്.

ബ്രെ​​ക്സി​​റ്റ് സം​​ബ​​ന്ധി​​ച്ച മേ​​യു​​ടെ ന​​യം ഏ​​റെ സ​​ങ്കീ​​ർ​​ണ​​വും കു​​ഴ​​പ്പം പി​​ടി​​ച്ച​​തു​​മാ​​ണെ​​ന്നു ഖാ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. ര​​ണ്ടാ​​മ​​തൊ​​രു ഹി​​ത​​പ​​രി​​ശോ​​ധ​​ന ന​​ട​​പ്പി​​ല്ലെ​​ന്നു മേ ​​വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു​​ള്ള വി​​ടു​​ത​​ൽ സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ​​ക​​രാ​​ർ ഒ​​പ്പി​​ടു​​ന്ന​​തി​​നു മു​​ന്പ് എം​​പി​​മാ​​ർ​​ക്ക് അ​​ഭി​​പ്രാ​​യം പ​​റ​​യാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കും. പ്ര​​തി​​പ​​ക്ഷ ലേ​​ബ​​ർ പാ​​ർ​​ട്ടി​​യും വീ​​ണ്ടും ഹി​​ത​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മ​​ല്ല. എ​​ന്നാ​​ൽ ലേ​​ബ​​ർ​​പാ​​ർ​​ട്ടി​​ക്കാ​​ര​​നാ​​യ സാ​​ദി​​ക് ഖാ​​ന്‍റെ നി​​ല​​പാ​​ട് ലേ​​ബ​​ർ നേ​​താ​​വ് ജെ​​റ​​മി കോ​​ർ​​ബി​​നെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.