കുൽസും നവാസിന് അന്ത്യാഞ്ജലി
കുൽസും നവാസിന് അന്ത്യാഞ്ജലി
Saturday, September 15, 2018 12:19 AM IST
ലാ​​​ഹോ​​​ർ: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ ഭാ​​​ര്യ ചൊ​​വ്വാ​​ഴ്ച അ​​ന്ത​​രി​​ച്ച കു​​​ൽ​​​സു​​​മി​​​ന്‍റെ ക​​ബ​​റ​​ട​​ക്കം ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഷ​​​രീ​​​ഫും മ​​​ക​​​ൾ മ​​​റി​​​യ​​​യും പ​​​രോ​​​ൾ ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ച കു​​​ൽ​​​സും ല​​​ണ്ട​​​നി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം ലാ​​​ഹോ​​​റി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഷ​​​രീ​​​ഫ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ലാ​​​ഹോ​​​റി​​​ലെ ഭ​​​വ​​​ന​​​ത്തോ​​​ടു ചേ​​​ർ​​​ന്ന ഖ​​​ബ​​​ർ​​​സ്ഥാ​​​നി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.