ബക്കിങാം കൊട്ടാരത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമം
Tuesday, December 12, 2017 1:40 PM IST
ല​​ണ്ട​​ൻ: എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ ബ​​ക്കിങാം കൊ​​ട്ടാ​​ര​​ത്തി​​ന്‍റെ മ​​തി​​ൽ ചാ​​ടി​​ക്ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. വി​​വ​​രം കി​​ട്ടി മൂ​​ന്നു മി​​നി​​റ്റി​​ന​​കം ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കാ​​നാ​​യെ​​ന്നു മെ​​ട്രോ​​പ്പൊ​​ലി​​റ്റ​​ൻ പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. അ​​ക്ര​​മി​​യു​​ടെ പ​​ക്ക​​ൽ ആ​​യു​​ധ​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നു. അ​​ക്ര​​മി​​ക്കു ഭീ​​ക​​ര​​ബ​​ന്ധം ഉ​​ള്ള​​താ​​യി സം​​ശ​​യി​​ക്കു​​ന്നി​​ല്ലെ​​ന്നും മെ​​ട്രോ​​പ്പൊ​​ലി​​റ്റ​​ൻ പോ​​ലീ​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.
ബ​​ക്കിങാം കൊ​​ട്ടാ​​ര​​ത്തി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ക്കാ​​ൻ ഇ​​തി​​നു​​മു​​ന്പും പ​​ല​​വ​​ട്ടം ശ്ര​​മ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്.


ഒാ​​ഗ​​സ്റ്റി​​ൽ 26 വ​​യ​​സു​​ള്ള യു​​വാ​​വ് കൊ​​ട്ടാ​​ര​​ത്തി​​നു കാ​​വ​​ൽ നി​​ന്ന മൂ​​ന്നു പോ​​ലീ​​സു​​കാ​​രെ വെ​​ട്ടി​​പ്പ​​രി​​ക്കേ​​ല്പി​​ച്ച​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യി. കൊ​​ട്ടാ​​ര​​ത്തി​​ന്‍റെ ഗേ​​റ്റ് ചാ​​ടി​​ക്ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​ന് ഒ​​ക്ടോ​​ബ​​റി​​ൽ ഒ​​രു സ്ത്രീ​​യെ അ​​റ​​സ്റ്റ് ചെ​​യ്തു.

ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷം ഒ​​രു കൊ​​ല​​ക്കേ​​സ് പ്ര​​തി കൊ​​ട്ടാ​​ര​​വ​​ള​​പ്പി​​ൽ ക​​ട​​ന്നു പ​​ത്തു​​മി​​നി​​റ്റോ​​ളം അ​​വി​​ടെ​​യെ​​ല്ലാം ചു​​റ്റി​​ക്ക​​റ​​ങ്ങി​​യ സം​​ഭ​​വ​​വു​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...