ചോദ്യപേപ്പർ ചോർച്ച; പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ
Tuesday, February 18, 2025 2:24 AM IST
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ).
സമൂഹമാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റാണെന്നു സിബിഎസ്ഇ വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയല്ലാതെ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരേ വിദ്യാർഥികളെ ബോധവത്കരിക്കണം. യഥാർഥ വിവരങ്ങൾ സ്കൂളുകൾ മുഖേന അറിയിക്കും.
ഔദ്യോഗിക വെബ്സൈറ്റ് മുഖേനയുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.