മണിപ്പുരിൽ ബാങ്കിനുമുന്നിൽ ഗ്രനേഡ്
Thursday, December 12, 2024 1:28 AM IST
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ സ്വകാര്യ ബാങ്കിനു മുന്നിൽനിന്ന് ഗ്രനേഡ് കണ്ടെത്തി. സിൻജമാലിലെ ഒരു സ്വകാര്യബാങ്കിനുമുന്നിലായിരുന്നു ഗ്രനേഡ്.
പോലീസ് സ്ഥലത്ത് എത്തി ഗ്രനേഡ് നിർവീര്യമാക്കി. അന്വേഷണം തുടങ്ങിയതായും അവർ അറിയിച്ചു.അതിനിടെ കാങ്പോക്പിയിൽ സുരക്ഷാസേന വൻ ആയുധശേഖരം കണ്ടെത്തി.