മലങ്കര കത്തോലിക്ക അസോസിയേഷൻ ഗുഡ്ഗാവ് രൂപത വാർഷിക അസംബ്ലി
Thursday, December 12, 2024 1:28 AM IST
ജയ്പുർ: മലങ്കര കത്തോലിക്ക അസോസിയേഷൻ (എംസിഎ) ഗുഡ്ഗാവ് രൂപത വാർഷിക അസംബ്ലി ജയ്പുർ പാസ്റ്ററൽ സെന്ററിൽ നടത്തി. മുഖ്യ വികാരി ജനറാൾ ഫാ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് സാബു സാമുവൽ അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസ് കുന്തറയിൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച സേവനത്തിനുള്ള ഭാരത് ബിഭുഷൻ അവാർഡ് ലഭിച്ച പുത്തൂർ രൂപത എംസിഎ പ്രസിഡന്റ് എസ്.ആർ. ബൈജു എന്നിവരെ ആദരിച്ചു.
റിപ്പോർട്ട് രൂപത ജനറൽ സെക്രട്ടറി ഷാജി ജോണും കണക്ക് രൂപത ട്രഷറർ എ.ഡി. വർഗീസും റീജണൽ റിപ്പോർട്ടുകൾ റീജണൽ ഭാരവാഹികളും അവതരിപ്പിച്ചു. ജയ്പുർ രൂപത ചാൻസലറും ഐസിവൈഎം ഡയറക്ടറുമായ ഫാ. ജിജോ വർഗീസ് ക്ലാസെടുത്തു.
2025-27 വർഷത്തെ ഭാരവാഹികളായി റെജി തോമസ്- പ്രസിഡന്റ്, കെ.കെ. ജോസ്, ക്രിസ്റ്റീന മനു-വൈസ് പ്രസിഡന്റുമാർ, ഷാജി ജോൺ-ജനറൽ സെക്രട്ടറി, ലിസി സ്റ്റീഫൻ-സെക്രട്ടറി, കെ.കെ. ജയിംസ്-ട്രഷറർ, വർഗീസ് മാമ്മൻ, സാബു സാമുവൽ, മേരിക്കുട്ടി-സഭാതല എക്സിക്യൂട്ടീവുമാർ, രാജൻ മാത്യു, എൻ.സി. ഫിലിപ്പ്, ടെസി രാജ്-രൂപത എക്സിക്യൂട്ടീവുമാർ എന്നിവരെ തെരഞ്ഞെടുത്തു.
ഫാ. അജി തോമസ് താന്നിമൂട്ടിൽ, ഫാ. മാത്യു മണലുവിള ഒഐസി, ഫാ. ജോർജ് ചേന്നാട്ട്, ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ, അഡ്വ. ഏബ്രഹാം പട്ടിയാനി, ധർമരാജ്, വി.എ. ജോർജ് എന്നിവർ പ്രസംഗിച്ചു.