തെലുങ്കാന എംഎൽഎമാരുടെ സത്യപ്രതിജ്ഞ: ബിജെപി വിട്ടുനിന്നു
Sunday, December 10, 2023 1:33 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.
മൂന്നാം നിയമസഭയുടെ ആദ്യസമ്മേളനമായ ഇന്നലെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എഐഎംഐഎം അംഗം അക്ബറുദ്ദീൻ ഉവൈസി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രോടേം സ്പീക്കറുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ച് സഭാ നടപടികളിൽ നിന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും മറ്റ് എംഎൽഎമാരും സത്യവാചകം ചൊല്ലുകയായിരുന്നു.