നാഗാ സ്ത്രീയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു
Sunday, December 10, 2023 1:33 AM IST
ന്യൂഡൽഹി: മണിപ്പുരിലെ വംശീയകലാപത്തിനിടെ നാഗാ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്പതുപേർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ ജൂലൈ 15നു കെയ്ബിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഗോഹട്ടി പ്രത്യേക കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്.
ഇംഫാൽ ഈസ്റ്റിലെ ലാംലായി പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. സംസ്ഥാനസർക്കാരിന്റെ അഭ്യർഥനപ്രകാരം പിന്നീട് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അവശേഷിച്ച പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.