കെസിആറിന് ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടിവരും
Saturday, December 9, 2023 1:33 AM IST
ഹൈദരാബാദ്: തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ.
ഇന്നലെ പുലർച്ചെ ഒന്നോടെ വസതിയിലെ കുളിമുറിയിൽ വീണാണ് അദ്ദേഹത്തിനു പരിക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കെസിആറിന്റെ മകൻ കെ.ടി. രാമറാവുവാണ് പരിക്കേറ്റ വിവരമറിയിച്ചത്.