ആളുകളെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കരുത്: സുപ്രീംകോടതി
Saturday, December 9, 2023 1:17 AM IST
ന്യൂഡൽഹി: അനിശ്ചിതമായി വിചാരണ നീണ്ടുപോകുന്നതിന്റെ പേരിൽ ഒരാളെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ പെർണോഡ് റിക്കാർഡ് ഇന്ത്യ റീജണൽ മാനേജർ ബിനോയി ബാബുവിന്റ ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
തുടർന്ന് കോടതി ബിനോയി ബാബുവിന് ജാമ്യം അനുവദിച്ചു.ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആരോപണങ്ങളിൽ വൈരുധ്യമുണ്ട്.
വിചാരണ നീണ്ടുപോകുന്നതിന് തടവിൽ കിടക്കാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന വാക്കാൽ നിരീക്ഷിച്ചു.