കന്നഡ നടി ലീലാവതി അന്തരിച്ചു
Saturday, December 9, 2023 1:17 AM IST
ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച താരമാണു ലീലാവതി. ഇന്നലെ ബംഗളൂരു നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദക്ഷിണകന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണു ലീലാ കിരൺ എന്ന ലീലാവതിയുടെ ജനനം. ഭക്തകുംഭാര, ശാന്ത തുക്കാറാം, ഭക്തപ്രഹ്ലാദ, മംഗല്യ യോഗ തുടങ്ങിയവയാണ് പ്രശസ്ത സിനിമകൾ. കന്നഡ ഇതിഹാസം ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളിൽ ലീലാവതി അഭിനയിച്ചു.