ന്യൂ​ഡ​ൽ​ഹി: ആ​റു പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​സ്ര​യേ​ലി​ൽ​നി​ന്നും ഗാ​സ​യി​ൽ​നി​ന്നും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. "ഓ​പ്പ​റേ​ഷ​ൻ അ​ജ​യ് 'വ​ഴി ഇ​തു​വ​രെ 1310 പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


2023 ഒ​ക്‌​ടോ​ബ​ർ 22 നും ​ന​വം​ബ​ർ 19നും ​പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മെ​ഡി​ക്ക​ൽ സ​പ്ലൈ​സ്, ടെ​ന്‍റു​ക​ൾ, പു​ത​പ്പു​ക​ൾ, ശു​ചി​ത്വ കി​റ്റു​ക​ൾ, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ന്നി​വ എ​ത്തി​ച്ചു​ന​ൽ​കി.