24 മണിക്കൂറിനിടെ ഒന്പത് നവജാത ശിശുക്കൾ മരിച്ചു
Saturday, December 9, 2023 1:17 AM IST
കോൽക്കത്ത: ബംഗാളിലെ മൂർഷിദാബാദ് മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ ഒന്പത് നവജാതശിശുക്കളും രണ്ടു വയസുള്ള കുട്ടിയും മരിച്ചു.
മരിച്ച പത്തു കുട്ടികളിൽ മൂന്നു പേർ ഇതേ ആശുപത്രിയിൽ ജനിച്ചവരാണ്. ഏഴു പേരെ മറ്റ് ആശുപത്രികളിൽനിന്നു കൊണ്ടുവന്നതാണ്.