മോദിജി വേണ്ട, മോദി മതി
Friday, December 8, 2023 5:52 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ‘മോദി’ ആണെന്നും ‘മോദി ജി’ എന്നു വിളിച്ച് തന്നെ പൊതുജനങ്ങളിൽനിന്ന് അകറ്റരുതെന്നും പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയം ആരുടെയും വ്യക്തിപരമായ നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമാണെന്നും മോദി പറഞ്ഞു. എല്ലാ പാർട്ടിപ്രവർത്തകരും ലക്ഷ്യം നേടാൻ പ്രയത്നിച്ചു. ഞാൻ പാർട്ടിയുടെ ചെറിയ പ്രവർത്തകനാണ്. ആളുകൾ എന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുന്നു. മോദിജി പോലുള്ള അഭിസംബോധനകൾ തനിക്കും ജനങ്ങൾക്കുമിടയിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന പാർട്ടി ബിജെപിയാണ്. കോണ്‍ഗ്രസിനെയും ഇന്ത്യാ മുന്നണിയെയും ജനം തള്ളിക്കളഞ്ഞുവെന്നും മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം 22 മുതൽ ജനുവരി 25 വരെ നടക്കുന്ന വികാസ് ഭാരത് സങ്കൽപ് യാത്രയിൽ ബിജെപി എംപിമാർ പങ്കെടുക്കണം. കരകൗശലത്തൊഴിലാളികൾക്കായുള്ള പ്രധാനമന്ത്രി വിശ്വകർമ യോജനയിൽ പിന്നാക്ക സമുദായങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാൻ എംപിമാർ മുൻകൈയെടുക്കണമെന്നും മോദി പറഞ്ഞു.
യോഗത്തിൽ മോദിക്ക് ഉജ്ജ്വല സ്വീകരണമാണു ലഭിച്ചത്. ബിജെപി എംപിമാർ മോദിജിക്ക് സ്വാഗതം (മോദി ജി കാ സ്വാഗത് ഹേ) എന്ന മുദ്രാവാക്യത്തോടെയും കരഘോഷത്തോടെയും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹാരവും ഷാളും അണിയിച്ച് ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ സ്വീകരിച്ചു.