ഒരേ കേഡറിൽ അധിക ശന്പളം; സുപ്രീംകോടതി വിമർശനം
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: ഒരേ കേഡറിൽ ഒരു ജീവനക്കാരനു മാത്രം അധിക ശന്പളം നൽകിയതിൽ സുപ്രീംകോടതി വിമർശനം. കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്നിക്കൽ ടെർമിനോളജി ജീവനക്കാരനു നൽകിയ അധിക ശന്പളം തിരിച്ചുപിടിക്കാനും ജസ്റ്റീസുമാരായ രാജേഷ് ബിന്ദൽ, ഹിമ കോഹ്ലി ഉൾപ്പെട്ട ബെഞ്ച് വിധിച്ചു. ജീവനക്കാരനും അധികൃതരും തമ്മിലുള്ള ബന്ധമാണു അധികശന്പളം നൽകാൻ കാരണമെന്നും ഇത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു.
ഓരേ നിയമപ്രകാരം ഭരിക്കുന്ന കേഡറിൽ വ്യത്യസ്ത ശന്പളം നൽകുന്നതിനെതിരേ ട്രൈബ്യൂണലിന്റെ വിധി ശരിവയ്ക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ട്രൈബ്യൂണലിന്റെ വിധിക്കെതിരേ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.