ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തുറക്കാൻ ശ്രമിച്ചു, കറൻസി കത്തിനശിച്ചു
Friday, December 8, 2023 5:51 AM IST
ബംഗളൂരു: ബംഗളൂരു നഗരപ്രാന്തമായ നീലമംഗലയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽനിന്നു കറൻസി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കറൻസികൾ കത്തിനശിച്ചു.
എടിഎം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയോട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബാങ്ക് അധികൃതർ ഉടൻ നിർദേശിച്ചു. ഉടമയെത്തിയതോടെ രണ്ടു മോഷ്ടാക്കളും ഓടി രക്ഷപ്പെട്ടു.