ശബരിമല വിമാനത്താവളം: രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാൻ കേരളത്തോടു കേന്ദ്രം
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനായി രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടു കേന്ദ്രം. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി വി.കെ. സിംഗാണ് ലോക്സഭയിൽ മറുപടി നൽകിയത്.
ഗ്രീൻഫീൽഡ് എയർപോർട്ടുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണു കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനോട് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.