കേരളത്തിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കണം:ഡീൻ കുര്യാക്കോസ്
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: തെലുങ്കാന മോഡലിൽ കേരളത്തിലും ട്രൈബൽ സർവകലാശാല സ്ഥാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർവകലാശാല സ്ഥാപിച്ചതു പോലെ ട്രൈബൽ സർവകലാശാലയും സ്ഥാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനസർക്കാരുകളും പട്ടികവർഗ മേഖലയ്ക്ക് ഗുണകരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേരളത്തിൽ ഇത്തരത്തിലുള്ള വികസനപ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.