റബർ കാർഷികവിളയായി പ്രഖ്യാപിക്കണം: തോമസ് ചാഴികാടൻ എംപി
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: സ്വാഭാവിക റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്നു തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും റൂൾ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായത്തിന്റെ അസംസ്കൃത വസ്തുവായ ചണം കാർഷിക ഉത്പന്നമായിട്ടാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്. റബറിനെയും കാർഷിക ഉത്പന്നമായി പ്രഖ്യാപിച്ച് താങ്ങുവില നൽകണമെന്ന് ചാഴികാടൻ ആവശ്യപ്പെട്ടു.