കാസർഗോഡ് കേന്ദ്രസർവകലാശാലയുടെ പേരു മാറ്റണമെന്ന് കൊടിക്കുന്നിൽ
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: കാസർഗോഡ് പെരിയ ആസ്ഥാനമായുള്ള കേന്ദ്രസർവകലാശാലയുടെ പേര് അയ്യങ്കാളി സെൻട്രൽ യൂണിവേഴ്സിറ്റി എന്നാക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർവകലാശാലാ ഭേദഗതി ബില്ലിൻമേൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർവകലാശാലകളിൽനിന്ന് 13500 പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക വിഭാഗ വിദ്യാർഥികൾ പാതിവഴിക്ക് പഠനം ഉപേക്ഷിച്ചു പോയി.
സർവകലാശാലകളിൽ ജാതീയ വിവേചനം ചെറുക്കുന്നതിനുവേണ്ടിയുള്ള സമിതികൾ കൂടുതൽ അധികാരത്തോടെ പ്രവർത്തിക്കണമെന്നും ദളിത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ ഒഴിവുകൾ അടിയന്തിരമായി നികത്താൻ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.