ഐ​​സ്വാ​​ൾ: മി​​സോ​​റം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സെ​​ഡ്പി​​എം നേ​​താ​​വ് ലാ​​ൽ​​ഡു​​ഹോ​​മ നാ​​ളെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും.

ഇ​​ന്ന​​ലെ ഗ​​വ​​ർ​​ണ​​ർ ഹ​​രി​​ബാ​​ബു കം​​ഭം​​പാ​​ട്ടി​​യെ സ​​ന്ദ​​ർ​​ശി​​ച്ച ലാ​​ൽ​​ഡു​​ഹോ​​മ സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​ന് അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ച.

40 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ സെ​​ഡ്പി​​എ​​മ്മി​​ന് 27 അം​​ഗ​​ങ്ങ​​ളു​​ണ്ട്. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ സു​​ര​​ക്ഷാ​​ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന ലാ​​ൽ​​ഡു​​ഹോ​​മ മു​​ൻ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ്.