ട്രെയിൻ ടിക്കറ്റ് നിരക്ക്: ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കു മുന്പ് റെയിൽവേ യാത്രക്കാർക്ക് നൽകിക്കൊണ്ടിരുന്ന ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനഃസ്ഥാപിക്കുമോയെന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.
റെയിൽവേ യാത്രാനിരക്കിൽ നൽകിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പരാതികളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്ര സർക്കാർ കേരളത്തിനു കുടിശിക നൽകാനുണ്ടോയെന്ന ചോദ്യത്തിനും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാഥ്വി ജ്യോതി നിരഞ്ജൻ കൃത്യമായ ഉത്തരം നൽകിയില്ല.