കർണാടകയിൽ ലോകായുക്ത റെയ്ഡ്
Wednesday, December 6, 2023 2:48 AM IST
ബംഗളൂരു: കർണാടകയിൽ ലോകായുക്തയുടെ വ്യാപക റെയ്ഡ്. 13 ഉദ്യോഗസ്ഥർക്കെതിരേ എഴുപതിലധികം സ്ഥലങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തിയതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു.
പണം, ആഭരണങ്ങൾ, വാഹനങ്ങൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. 200ലധികം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തതായി ലോകായുക്ത ഐജി ഡോ. എ. സുബ്രഹ്മണ്യവാര റാവു പറഞ്ഞു.