ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023-24 വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം കേ​ര​ള​ത്തി​ലെ 8,79,494 ക​ർ​ഷ​ക​ർ​ക്കു ന​ഷ്‌​ട​മാ​യ​താ​യി കേ​ന്ദ്ര കൃ​ഷി വ​കു​പ്പ് മ​ന്ത്രി ന​രേ​ന്ദ്ര​സിം​ഗ് തോ​മ​ർ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.

പി​എം കി​സാ​ൻ നി​ധി പ്ര​കാ​രം 2018-19 മു​ത​ൽ 2023-24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​നു ല​ഭി​ച്ച​ത് 9242.69 കോ​ടി രൂ​പ​യാ​ണ്. ഇ​വ യ​ഥാ​ക്ര​മം 2018-19ൽ 9,37,390 ​ക​ർ​ഷ​ക​ർ​ക്ക് 191.60 കോ​ടി രൂ​പ, 2019-20ൽ 28,82,015 ​ക​ർ​ഷ​ക​ർ​ക്ക് 1938.28 കോ​ടി രൂ​പ, 2020-21ൽ 34,85,898 ​ക​ർ​ഷ​ക​ർ​ക്ക് 2,114.33 കോ​ടി രൂ​പ, 2021-22ൽ 35,58117 ​ക​ർ​ഷ​ക​ർ​ക്ക് 2,186.05 കോ​ടി രൂ​പ, 2022-23ൽ 34,97,757 ​ക​ർ​ഷ​ക​ർ​ക്ക് 1,598.63 കോ​ടി രൂ​പ, 2023-24ൽ 26,18,263 ​ക​ർ​ഷ​ക​ർ​ക്ക് 1,213.80 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു ല​ഭ്യ​മാ​യ​ത്.


ഗു​ണ​ഭോ​ക്താ​ക്ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കി​ല്ല. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​വി​നു​ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണു പ​ദ്ധ​തി​യു​ടെ 13-ാം ഗ​ഡു മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന​തു നി​ർ​ബ​ന്ധ​മാ​ക്കി​യ​തെന്നും മ​ന്ത്രി അ​റി​യി​ച്ചു.