ചെ​ന്നൈ: ഞാ​യ​റാ​ഴ്ച രാ​ത്രി​മു​ത​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ ആ​റു പേ​ർ മ​രി​ച്ചു. കാ​ന​ത്തു​രി​ലെ ഇ​​സി​​ആ​​ർ റോ​​ഡി​​ൽ ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​ക്കെ​​ട്ടി​​ൽ മ​​തി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ് ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള ര​ണ്ടു തൊ​​ഴി​​ലാ​​ളി​​ക​ൾ മ​രി​ച്ചു.

വൈ​ദ്യ​നാ​ഥ​ൻ ഫ്ളൈ ​ഓ​വ​റി​ന​ടു​ത്തു​ള്ള പ്ലാ​റ്റ്ഫോ​മി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ 70 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​വും ഫോ​ർ​ഷോ​ർ ബ​സ് ഷെ​ൽ​ട്ട​റി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ 60 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി.


പാ​ണ്ഡ്യ​ൻ ന​ഗ​റി​ലെ വീ​ടി​ന​ടു​ത്തു​കൂ​ടി ന​ട​ക്കു​ന്പോ​ൾ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് ഗ​ണേ​ശ​ൻ(70)​എ​ന്ന​യാ​ൾ മ​രി​ച്ചു. ബ​സ​ന്ത് ന​ഗ​റി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ മ​രം ക​ട​പു​ഴ​കി വീ​ണ് മു​രു​ക​ൻ(35)​എ​ന്ന​യാ​ൾ മ​രി​ച്ചു.

ചെ​​ന്നൈ ബ്രോ​​ഡ്‌​​വേ​​യി​​ൽ ന​​ട​​ന്നു​​പോ​​കു​​ന്ന​​തി​​നി​​ടെ പൊ​​ട്ടി​​വീ​​ണ വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി ഷോ​​ക്കേ​​റ്റ് ഡി​​ൻ​​ഡി​​ഗ​​ൽ സ്വ​​ദേ​​ശി പ​​ത്മ​​നാ​​ഭ​​ൻ മ​​രി​​ച്ചു. വേ​​ല​​ച്ചേ​​രി​​യി​​ൽ കെ​​ട്ടി​​ടം ത​​ക​​ർ​​ന്നു​വീ​​ണ് ആ​​റു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.