തെലുങ്കാന മുഖ്യമന്ത്രി: ഖാർഗെയ്ക്കു ചുമതല
Tuesday, December 5, 2023 3:15 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി.
ഇന്നലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പിസിസി പ്രസിഡന്റ് എ. രേവന്ത റെഡ്ഢി അവതരിപ്പിച്ച ഒറ്റവരി പ്രമേയം യോഗം അംഗീകരിച്ചതായി കർണാടക ഉപമുഖ്യമന്ത്രികൂടിയായ എഐസിസി നിരീക്ഷകൻ ഡി.കെ. ശിവകുമാർ അറിയിച്ചു.
യോഗത്തിനുമുമ്പ് ഡി.കെ. ശിവകുമാർ,വിജയിച്ച മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.