യോഗം വിളിച്ച് ഇന്ത്യ മുന്നണി
Monday, December 4, 2023 1:59 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ചിരുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ’ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ച് കോണ്‍ഗ്രസ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു ഫലം വ്യക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗം വിളിച്ചത്. ബുധനാഴ്ച ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയിലാണ് യോഗം ചേരുന്നത്.
തൃണമൂൽ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷൻ വിളിച്ച് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന് തിരിച്ചടിയായ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയുടെ യോഗത്തിന് പ്രാധാന്യമുണ്ട്. മൂന്ന് മാസം മുന്‍പാണ് അവസാന യോഗം ചേർന്നത്.