ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ സി​പി​എ​മ്മി​ന് ര​ണ്ടു സി​റ്റിം​ഗ് സീ​റ്റു​ക​ളും ന​ഷ്ട​മാ​യി. 2018ൽ ​വി​ജ​യി​ച്ച ദും​ഗാ​ർ​ഗ​ഡ്, ഭ​ദ്ര സീ​റ്റു​ക​ളി​ലാ​ണു സി​പി​എം തോ​റ്റ​ത്. ര​ണ്ടി​ട​ത്തും ബി​ജെ​പി വി​ജ​യി​ച്ചു.

ഭ​ദ്ര​യി​ൽ വെ​റും 1132 വോ​ട്ടി​നാ​ണു സി​പി​എം സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ ബ​ൽ​വാ​ൻ പൂ​നി​യ തോ​റ്റ​ത്. ബി​ജെ​പി​യി​ലെ സ​ഞ്ജീ​വ്കു​മാ​ർ 10,2748 വോ​ട്ട് നേ​ടി​യ​പ്പോ​ൾ പൂ​നി​യ​യ്ക്കു കി​ട്ടി​യ​ത് 1,01,616 വോ​ട്ടാ​ണ്.

ദും​ഗാ​ർ​ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി​ടി​ച്ച വോ​ട്ടാ​ണ് സി​പി​എ​മ്മി​നെ തോ​ൽ​പ്പി​ച്ച​ത്. ബി​ജെ​പി​യി​ലെ താ​രാ​ച​ന്ദ് 65, 690 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സി​ലെ മം​ഗ​ൾ​റാം 57,565 വോ​ട്ടും സി​പി​എ​മ്മി​ലെ ഗി​രി​ധ​ർ ലാ​ൽ 56,498 വോ​ട്ടും നേ​ടി.


റാ​യി​സിം​ഗ്‌​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ലെ ശി​വ്പ​ത് റാം 61,057 ​വോ​ട്ടോ​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി. ഇ​വി​ടെ കോ​ൺ​ഗ്ര​സാ​ണു വി​ജ​യി​ച്ച​ത്.

ദ​ന്താ രാം​ഗ​ഡ്(20,891 വോ​ട്ട്), നോ​ഹ​ർ(26,824 വോ​ട്ട്) മ​ണ്ഡ​ല​ങ്ങ​ളി​ലും സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തി.