തെലുങ്കാനയിൽ കോണ്ഗ്രസിനൊപ്പംനിന്ന സിപിഐക്കു വിജയം
Monday, December 4, 2023 1:59 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ കോണ്ഗ്രസ് സഖ്യത്തിൽ കോതഗുഡം സീറ്റിൽ മത്സരിച്ച സിപിഐക്കു വിജയം.
സിപിഐ സ്ഥാനാർഥി കുനംനേനി സാംബശിവ റാവുവാണു വിജയിച്ചത്. ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി ജലഗം വെങ്കട്ട് റാവുവാണു രണ്ടാം സ്ഥാനത്തെത്തിയത്.
ബിആർഎസ് സ്ഥാനാർഥി വനമ വെങ്കടേശ്വര റാവു മൂന്നാം സ്ഥാനത്തായി. തെലുങ്കാനയിൽ ഒറ്റയ്ക്ക് 19 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ഒരിടത്തും വിജയിക്കാനായില്ല.