എത്തിക്സ് കമ്മിറ്റിക്കെതിരേ അധീർ രഞ്ജൻ ചൗധരി
Sunday, December 3, 2023 1:28 AM IST
ന്യൂഡൽഹി: തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയെ വിമർശിച്ച് കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി.
എത്തിക്സ് കമ്മറ്റി ചെയർമാനും അംഗങ്ങളും നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് അധീർ രഞ്ജൻ സ്പീക്കർക്ക് കത്തയച്ചു.
മഹുവയ്ക്കെതിരേ ഉയർന്നത് 2005ലെ ചോദ്യത്തിന് കോഴ ആരോപണത്തിന് സമാനമല്ലെന്നും സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ അധീർ രഞ്ജൻ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മാസമാണ് നാലിനെതിരേ ആറ് വോട്ടുകൾക്ക് മഹുവയെ പാർലമെന്റിൽനിന്നു പുറത്താക്കാനുള്ള ശിപാർശ ലോക്സഭാ എത്തിക്സ് കമ്മിറ്റി പാസാക്കിയത്.